കൊറോണ വൈറസ് മനുഷ്യർ ചെയ്തത പാപത്തിന്റെ ഫലമാണെന്നും അത് അനുഭവിക്കുക തന്നെ വേണമെന്നും മർക്കസ് മേധാവി

കൊറോണ വൈറസ് പടരുന്നതിൽ ലോകം പേടിച്ചു ഇരിക്കുമ്പോൾ വിവാദമായ പ്രസ്താവനയുമായി തബ്ലീഗ് ജമാഅത്ത് സമ്മേളനം വിളിച്ച നിസാമുദിൻ മർക്കസ് മേധാവി മൗലാനാ സാദിന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ ഇപ്പോൾ പടരുന്ന കൊറോണ വൈറസ് മനുഷ്യർ ചെയ്തതിന്റെ പാപത്തിന്റെ ഫലമാണെന്നും അത് അനുഭവിക്കുക തന്നെ വേണമെന്നും ഓഡിയോയിൽ പറയുന്നു. കൂടാതെ മരിക്കാൻ പറ്റിയ സ്ഥലം മസ്‌ജിദ്‌ ആണെന്നുമാണ് ഓഡിയോയിൽ പറയുന്നത്.

ഇ ഓഡിയോ ക്ലിപ്പുകൾ വ്യാജമാണോ എന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ ഇപ്പോൾ നടക്കുകയാണ്. സമൂഹ അകലം പാലിക്കേണ്ട കാര്യം ഖുറാനിൽ പറഞ്ഞിട്ടില്ലെന്നും ആയിരങ്ങൾ മരിച്ചു വീണാലും അത് അള്ളാഹുവിന്റെ തീരുമാനം ആണെങ്കിൽ അത് നടക്കുമെന്നും ഓഡിയോയിൽ പറയുന്നു. കൊറോണ വൈറസിന് തന്നെയും തന്റെ അനുയായികളെയും തൊടാൻ സാധിക്കില്ല തുടങ്ങിയതാണ് സന്ദേശത്തിൽ ഉള്ളത്.