ഇരട്ട കുട്ടികൾക്ക് കൊറോണയെന്നും കോവിഡ് എന്നും പേര് നൽകി ദമ്പദികൾ

ഛത്തീസ്ഗഢ്: രാജ്യവും ലോകവും കൊറോണ വൈറസിന്റെ ഭീതിയിൽ കഴിയുമ്പോൾ ഛത്തീസ്ഗഢ്ലെ ദമ്പദികൾ തങ്ങൾക്ക് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ടിരിക്കുകയാണ്.

അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിഞ്ഞ മാര്‍ച്ച്‌ 27ന് ആണ് 27 കാരിയായ പ്രീതി വെര്‍മ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്ത് പേര് നൽകുമെന്ന സംശയത്തിനിടെയാണ് ഭർത്താവ് കൊറോണ എന്നും കോവിഡ് എന്നും പേര് നിർദേശിച്ചത്. ആൺകുട്ടിക്ക് കോവിഡ് എന്നും പെൺകുട്ടിക്ക് കൊറോണ എന്നും പേര് നൽകിയിരിക്കുകയാണ് ഈ ദമ്പദികൾ. എന്നാൽ ഈ പേര് തന്നെ തുടരില്ലെന്നും അവർ പറയുന്നു.