ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത ചിലർ നഴ്സുമാരോട് മോശമായി പെരുമാറുകയും അശ്ലീലങ്ങൾ കാണിക്കുകയും ചെയ്തു: പോലീസ് കേസെടുത്തു

ഡൽഹി: ഡൽഹിയിലെ നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സർക്കാരും പോലീസും ഇടപെട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവരിൽ ചിലർ നഴ്സുമാരെ ആക്രമിക്കുകയും ആസഭ്യവാക്കുകൾ പറയുകയും വിവസ്ത്രരായി നടക്കുന്നതായും പരാതി ഉയർന്നുവരുന്നു. ഇത് സംബന്ധിച്ച് ഉത്തർപ്രദേശിലെ ഗാഡിയാബാദ് ഹോസ്പിറ്റലിൽ നിന്നുമാണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയത്.

ഇവർ നിയമം പാലിക്കുന്നില്ലെന്നും, ഉദ്യോഗസ്ഥരെയും ഹോസ്പിറ്റൽ അധികൃതരോടും അപമര്യാദയായി പെരുമാറുന്നുവെന്നും നഴ്സുമാരോട് ഇവർ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൂടുതൽ പേർക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.