തമിഴ്നാട്ടിൽ ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച 86 പേരിൽ 85 പേരും നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവർ

ചെന്നൈ തമിഴ്നാട്ടിൽ ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച 86 പേരിൽ 85 പേരും നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിവരാണെന്ന് റിപ്പോർട്ട്. നിലവിൽ തമിഴ്നാട്ടിൽ 571 പേർക്ക് വൈറസ് സ്വീകരിക്കുകയും അഞ്ചു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹം അടക്കം ചെയ്തതില്‍ ഗുരുതര വീഴ്ച പറ്റിയെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

മൃതദേഹത്തിന്‍റെ കവര്‍ അഴിച്ച് മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൂന്നു പേരിൽ കൂടുതൽ സംസ്കാരചടങ്ങിൽ പങ്കെടുക്കരുതെന്നുള്ള നിർദ്ദേശം തള്ളി അമ്പതിലധികം പേർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ തുറക്കരുതെന്ന് നിർദേശിച്ചിരുന്ന മൃതദേഹത്തിന്റെ കവര്‍ തുറന്നത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.