കേന്ദ്രസർക്കാർ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് രാഹുൽഗാന്ധി

ഡൽഹി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നത്. അവർക്കു സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

ഡോക്ടർമാർ, നേഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കൊന്നും വേണ്ടെവിധലുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടില്ലെന്നും, അവരുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ടത് ഉണ്ടെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. രാജ്യത്ത് ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാരും ആരോഗ്യപ്രവർത്തകരും കനത്ത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ആണ് മുന്നോട്ടുവെക്കുന്നത്.