ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യംചെയ്തതിന് പോലീസുകാർക്ക് നേരെ കൈയേറ്റവും കല്ലേറും

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചരെ ചോദ്യം ചെയ്ത് പോലീസിന് നേരെ കല്ലേറ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. ഒഡിഷയിലെ കട്ടക് നഗരത്തിലാണ് സംഭവം നടന്നത്. ആരാധനാലയത്തിന് സമീപത്തായി കൂട്ടംകൂടി നിന്നവരെ വീട്ടിലേക്ക് പോകാൻ നിർദ്ദേശിച്ച പോലീസിന് നേരെ ഇവർ കല്ലേറും കൈയേറ്റവും നടത്തുകയായിരുന്നു. പോലീസ് പിരിഞ്ഞുപോകാൻ പറഞ്ഞിട്ടും ഇവരോട് കൂട്ടാക്കിയില്ല. തുടർന്ന് പ്രതിരോധത്തിന് ഭാഗമായി പോലീസ് അവർക്ക് നേരെ ലാത്തി വീശുകയും ചെയ്തു.

സംഭവത്തിൽ ഏതാനും യുവാക്കൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. 35 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.