കൊറോണക്കെതിരായ ഇന്ത്യയുടെ തീരുമാനത്തെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി; കൊറോണ വൈറസ് എതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രം ഒറ്റെക്കെട്ടാണന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയുടെ തീരുമാനത്തെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണക്കെതിരെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിൽ രാജ്യത്തെ ജനങ്ങൾ ക്ഷമയോടെയും സഹകരണത്തോടെയും കൂടെ നിന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്യ ദീപം തെളിയിക്കുന്ന കാര്യത്തിലും രാജ്യം ഒറ്റക്കെട്ടായി നിന്നെന്നും കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് റേഷൻ എത്തിച്ചു നൽകണമെന്നും ബിജെപി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.