യാത്രക്കാരൻ മാസ്ക് നീക്കി യുവതിയുടെ മേലേക്ക് തുപ്പി: സംഭവത്തിൽ ഇടപെടുമെന്നും വനിതാ കമ്മീഷൻ

രാജ്യമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യവകുപ്പും കനത്ത മുൻകരുതൽ എടുക്കുന്ന വേളയിൽ മുംബൈ സാന്താക്രൂസിലെ മിലിറ്ററി ക്യാമ്പിന് സമീപത്തുവെച്ച് 25 കാരിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. സുഹൃത്തുമായി നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ ബൈക്കിൽ എത്തിയ ആൾ മാസ്ക് നീക്കിയതിനു ശേഷം തുപ്പുകയായിരുന്നു. എന്നാൽ ബൈക്കിന്‍റെ നമ്പർ ശ്രദ്ധിക്കാനായില്ലന്നും യുവതി വ്യക്തമാക്കി.

ഇതുസംബന്ധിച്ച് യുവതിയുടെ സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും തുടർന്ന് ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ ഇടപെടുമെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ വേണ്ടി മുംബൈ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.