മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അതിഥി തൊഴിലാളികളായ മഹേഷിന്റെയും വിനോദിന്റെയും വക കൈതാങ്ങ്: അഭിനന്ദിച്ചു പോലീസ് ഉദ്യോഗസ്ഥർ

രാജ്യമൊട്ടാകെ കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ കേരളത്തിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ നിന്നും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കൊണ്ട് രാജസ്ഥാനിൽ നിന്നും ഉള്ള രണ്ട് അതിഥികൾ തൊഴിലാളികൾ മാതൃകയായി മാറിയിരിക്കുകയാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ഗ്രാനൈറ്റ് ജോലി ചെയ്തുവരുന്ന പരവൂർ സ്വദേശിയായ വിനോദ് ജാഗിദ്, മഹേഷ്‌ ചന്ദ് എന്നിവരാണ് ഈ നന്മ പ്രവർത്തി ചെയ്തത്. ഇവർ അദ്വാനിച്ചുണ്ടാക്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക വേറെങ്ങും കൊടുക്കാൻ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് സ്റ്റേഷനിൽ എത്തിയതെന്നും തൊഴിലാളികൾപോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുക കൈപ്പറ്റുകയും വിനോദിനെയും മഹേഷിനെയും അഭിനന്ദിക്കുകയും ചെയ്ത ശേഷം തുക ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു. തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇരുവരും മടങ്ങുകയായിരുന്നു.