ഡൽഹിയിൽ കൊറോണ വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗവും തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവർ

ഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഡൽഹിയിൽ നിലവിൽ 669 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇവരിൽ 426 പേർ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത വരാണ്. ഇക്കാര്യം ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനാണ് അറിയിച്ചത്. പരിശോധന കിറ്റുകൾ ലഭിച്ച ശേഷം റാപ്പിഡ് ടെസ്റ്റുകളും ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുഭാവപൂർവമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു. കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ ചിലർ ആരോഗ്യ പ്രവർത്തകരോട് മോശമായ രീതിയിൽ പെരുമാറിയിരുന്നു. കൂടാതെ 44 വയസുകാരിയായ ഡോക്ടർക്ക് നേരെ കൈയ്യേറ്റ ശ്രമവും നടന്നിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് കൂടുതലായി ബാധിച്ചത് ഡൽഹി തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നുമാണ്. കർണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മതസമ്മേളനത്തിൽ പങ്കെടുത്തവർ തിരിച്ചെത്തിയപോൾ ഇവരിൽ നിന്നും വൈറസ് പടരുകയായിരുന്നു.