കൊറോണ ബാധിച്ച കള്ളനെ പിടികൂടി: ഒടുവില്‍ 17 പോലീസുകാർ നിരീക്ഷണത്തിൽ

കാർ മോഷണ കേസിലെ പ്രതിയെ പിടികൂടിയ ശേഷം കൊറോണ വൈറസിന്റെ ലക്ഷണത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തവേ വൈറസ് സ്ഥിതീകരിക്കുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയിൽ വെച്ച് ഏപ്രിൽ അഞ്ചിനാണ് ഇയാളെ വാഹന മോഷണകേസുമായി ബന്ധപ്പെട്ട് സൗരവ് സെഹഗൾ എന്നയാളെ പോലീസ് പിടികൂടുന്നത്. ഏപ്രിൽ ആറിന് ഇയാളിൽ രോഗലക്ഷണം കാണുകയായിരുന്നു.

കസ്റ്റഡിയിൽ വിടുന്നതിനു മുൻപേ ഇയാളെ മെഡിക്കൽ പരിശോധന നടത്താൻ മജിസ്‌ട്രേറ്റ് നിർദേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ വൈറസ് സ്ഥിതീകരിച്ചത്. തുടർന്ന് 17 പോലീസുകാരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു.