ലോക്ക് ഡൗണിൽ കുടുങ്ങിയ പൊന്നുമോനെ തിരിച്ചെത്തിക്കാൻ ഒരമ്മ സ്കൂട്ടറിൽ യാത്ര ചെയ്തത് 1400 കിലോമീറ്റർ

എറണാകുളം പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യമൊട്ടാകെ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്റെ മകനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഒരു ഉമ്മ സ്കൂട്ടറിൽ യാത്ര ചെയ്ത് 1400 കിലോമീറ്റർ ദൂരം. റസിയ ബീഗം എന്ന 48 കാരിയാണ് തെലുങ്കാനയിൽ നിന്നും ആന്ധ്രപ്രദേശിലെ ഇത്തരത്തിൽ യാത്ര ചെയ്തത്. നെല്ലൂരിലേക്ക് മാർച്ച്‌ 12 നു പോയ മകന് ലോക്ക്ഡൗൺ കാരണം നാട്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിനെ അനുമതിയോടെയാണ് റസിയ യാത്ര ചെയ്യാൻ ഉള്ള തീരുമാനം എടുത്തത്.

തിങ്കളാഴ്ച രാവിലെ തെലുങ്കാനയിൽ നിന്നും തിരിച്ച് റസിയ ബുധനാഴ്ച മകനുമായി നാട്ടിലേക്കു മടങ്ങിയെത്തുകയായിരുന്നു. യാത്രയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്നും എന്നാൽ തന്റെ മകനുവേണ്ടി ആയതുകൊണ്ട് അതെല്ലാം തരണം ചെയ്തുവെന്നും റസിയ പറഞ്ഞു. ഒരു സർക്കാർ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ആളാണ് റസിയാബീഗം. 15 വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരണപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മകനും റസിയയും മാത്രമേ ഉള്ളു.