പാരസെറ്റാമോൾ ഗുളികയ്ക്കും ലോക രാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ കൈനീട്ടുന്നു ; ലോകത്തിന്റെ ഔഷധ ഹബ്ബായി ഇന്ത്യ

ഡൽഹി: കൊറോണ വൈറസിനുള്ള ചികിത്സയ്ക്കായി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നതിനെ തുടർന്ന് നിരവധി ലോകരാഷ്ട്രങ്ങളാണ് ഇന്ത്യയെ സമീപിച്ചത്. അതുപോലെ തന്നെ ഇപ്പോൾ മറ്റു രാജ്യങ്ങൾ പാരസെറ്റമോൾ ഗുളികയ്ക്കും ഇന്ത്യയെ സമീപിക്കുകയാണ്. ലോകത്ത് പാരസെറ്റമോൾ ഗുളിക കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഓരോ മാസവും 5600 മെട്രിക് ടൺ ഗുളികയാണ് ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നത്. എന്നാൽ ഇതിൽ 200 മെട്രിക് ടൺ ഗുളികയെ ഇന്ത്യയ്ക്ക് ആവശ്യം വരുന്നുള്ളു.

അതികം വരുന്ന ഗുളിക അമേരിക്ക, ഇറ്റലി, കാനഡ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യാറുള്ളത്. ഇതിലൂടെ ഇന്ത്യയ്ക്ക് വർഷത്തിൽ 730 കോടി രൂപയോളം ലഭിക്കുന്നുണ്ട്. നിലവിൽ ദക്ഷിണ കൊറിയ, ബ്രിട്ടൻ, ശ്രീലങ്ക, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ പാരസെറ്റാമോൾ ഗുളികയ്ക്കായി സമീപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കയറ്റുമതിയിൽ ഉള്ള ഇളവ് കുറയ്ക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുമായി സൗഹൃദബന്ധം പുലർത്തുന്ന ഏത് രാഷ്ട്രങ്ങൾക്കും ഏത് സമയവും ഇന്ത്യയോട് സഹായം ചോദിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ല മനസിന്‌ നന്ദി അറിയിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ രംഗത്തെത്തിയിരുന്നു.