പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ സാധ്യത: ലോക്ക് ഡൗൺ നീട്ടിയേക്കും

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ കൂട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് ഡൽഹിയിൽ നിന്നും വരുന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും.

നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്. ആവശ്യ സർവീസുകൾ അനുവദിക്കും. ആരാധനാലയങ്ങളും സ്കൂൾ, കോളേജ് തുടങ്ങിയവ അടചിടാനാണ് സാധ്യത. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള കാര്യങ്ങളെ അനുവധിക്കുക ഉള്ളു.