മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലേ പൂനെ റൂബി ഹാൾ ഹോസ്പിറ്റലിലെയും മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെയും കൂടി നാല് മലയാളി നേഴ്സുമാർക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു. പൂനെ റൂബി ഹോസ്പിറ്റലിലെ നഴ്സിനു വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന 36 നഴ്സുമാരെ ക്വറെന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാട്ടിയ ഹോസ്പിറ്റലിൽ കൊറോണ വൈറസ് സ്ഥിതീകരിച്ച മലയാളികളുടെ എണ്ണം ഇതുവരെ അഞ്ചായി ഉയർന്നു. ഇവിടെ മാത്രം നിലവിൽ 37 നഴ്സുമാർക്കാണ് വൈറസ് സ്ഥിതീകരിച്ചിട്ടുള്ളത്.

നിലവിൽ മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. ഏകദേശം രണ്ടായിരത്തോളം ആളുകൾക്ക് വൈറസ് സ്ഥിതീകരിക്കാറായിട്ടുണ്ട്. കഴിഞ്ഞ ദിവസം 221 പേർക്ക് വൈറസ് സ്ഥിതീകരിച്ചിരുന്നു. ഇതോടെ 1982 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിതീകരിച്ചു. കൂടാതെ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണവും 149 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.