ലോക്ക് ഡൗൺ ലംഘിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ പെയിന്റ് അടിച്ചു പോലീസ് നടപടി

കൊറോണവൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ലോൺ പ്രഖ്യാപിച്ചതിനെ ലംഘിച്ചുകൊണ്ട് വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് മുട്ടൻ പണി നൽകുകയാണ് തമിഴ്നാട് പോലീസ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റിൽ ആദ്യം മഞ്ഞ പെയിന്റ് അടിക്കും. ശേഷം കാർ വിട്ടയയ്ക്കും. വീണ്ടും ഇത്തരത്തിലുള്ള കാറുകൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത ശിക്ഷ നൽകാനാണ് പോലീസ് തീരുമാനം.

ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും ഇത്തരത്തിൽ ആവർത്തിക്കുന്നവരുടെ ശിക്ഷ ഇരട്ടിയായിരിക്കും. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. വാഹനം ഉടനെയെങ്ങും തിരിച്ചു കിട്ടുകയുമില്ല.