ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി: പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. രാവിലെ കൃത്യം 10 മണിക്ക് തന്നെ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു തുടങ്ങി. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ ശ്രമം കൊണ്ട് വൈറസിനെതിരെയുള്ള പ്രതിരോധം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുവെന്നും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിച്ചുവെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ഒരു പാട് ത്യാഗം സഹിച്ചുവെന്നും നമ്മൾ ലോകത്തിന് ഇക്കാര്യത്തിൽ മാതൃകയാവുകയാണന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഒരുപാട് സുരക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ആയതിനാൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന 19 ദിവസം കൂടി രാജ്യം സമ്പൂർണ്ണമായി അടച്ചിടും. വരുന്ന ഒരാഴ്ച വളരെയധികം നിർണായകമായ ഘടകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.