ലോക്ക് ഡൗൺ ലംഘിച്ചതിന് നവവരൻ അറസ്റ്റിൽ: ബന്ധുക്കൾക്കെതിരെയും നടപടി

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചതിന് വരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം നടന്നത്. ഇയാളെ കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് ഏഴ് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 12, 13 തീയതികളിലായി ദേശീയപാത 58 സമീപത്തായി റോഡിൽ രണ്ടു കാറുകൾ നിർത്തിയിട്ടിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ആണ് പോലീസ് അന്വേഷണം തുടങ്ങിയത്.

ഒടുവിൽ ചോദ്യം ചെയ്യലിനിടയിൽ വരനെ വിവാഹത്തിനായി മീറ്റിലേക്ക് കൊണ്ടു പോവുകയാണെന്നാണ് കാറിലുണ്ടായിരുന്നവർ പറഞ്ഞത്. തുടർന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഇവർക്ക് രേഖകൾ ഹാജരാക്കാൻ സാധിക്കാതെ തുടർന്ന് ഗാസിയാബാദ് എസ് എസ് പി കലാനിധി നൈഥാനിയുടെ നിർദേശമനുസരിച്ചാണ് പോലീസ് സംഭവത്തിൽ കേസെടുക്കുകയും നവവരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പോലീസിനെ വെട്ടിച്ചു മീററ്റിൽ എത്തി വിവാഹ ചടങ്ങുകൾ നടത്താനായിരുന്നു ഇവരുടെ ശ്രമം.