രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിന്തുടരാൻ നിർദേശിച്ചു പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസിനെതിരെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നത്തിനായി ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പിന്തുടരാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സാഹചര്യത്തിൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആയുഷ് മന്ത്രാലയം ചില സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ദിവസവും ചൂടുവെള്ളം കുടിക്കുക, യോഗാസനങ്ങൾ ചെയ്യുക, പ്രാണായാമം, ധ്യാനം എന്നിവ ശീലിക്കുക, ആഹാരത്തോടൊപ്പം മഞ്ഞൾ ജീരകം മല്ലി വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്തുക. രാവിലെ ഒരു ടീസ്പൂൺ ചവനപ്രാശം കഴിക്കുക.

സുഗന്ധ ദ്രവ്യം ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുക. അര സ്പൂൺ മഞ്ഞൾപൊടി പാലിൽ ചേർത്ത് കഴിക്കുക, തുടങ്ങിയ ആയുർവേദ മാർഗ്ഗ നിർദേശങ്ങളാണ് ആയുഷ് മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്. ഇവയെല്ലാം നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ കോവിഡ് പോലെയുള്ള മഹാമാരിയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് ഗുണം ചെയ്യും.