കോവിഡ് 19: റാപ്പിഡ് ടെസ്റ്റ്‌ കിറ്റുകൾ വാങ്ങാൻ കേന്ദ്രസർക്കാർ താമസം വരുത്തിയെന്ന് വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. റാപ്പിഡ് ടെസ്റ്റ്‌ കിറ്റ് വാങ്ങുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ അഞ്ചിനും പത്തിനുമിടയിൽ എത്തുമെന്ന് പറഞ്ഞ റാപ്പിഡ് കിറ്റുകൾ 15 നകം എത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞതിന് പിറകെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്. വൈറസിനെ പ്രതിരോധിക്കുന്നതിനായി വലിയ രീതിയിലുള്ള പരിശോധനകൾ ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.