സംസ്ഥാനങ്ങൾക്ക്, 22 ലക്ഷം മെട്രിക് ധാന്യങ്ങൾ കേന്ദ്രസർക്കാർ നൽകി: ക്ഷാമം നേരിടേണ്ടി വരില്ല

ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കൂടിയത് കണക്കിലെടുത്തു ലോക്ക് ഡൗൺ മെയ് 3 വരെ കേന്ദ്രസർക്കാർ നീട്ടിയിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടലില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം 22 മെട്രിക് ടൺ ധാന്യം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

5.29 കോടി ഗുണഭോക്താക്കൾക്ക് റേഷനും നൽകിയതായി കേന്ദ്രം വ്യക്തമാക്കി. ലോക്ക് ഡൗൺ നീട്ടിയത് സംബന്ധിച്ച് ഉള്ള പുതിയ മാർഗ്ഗ നിർദേശങ്ങൾ കേന്ദ്രം നാളെ പുറത്തിറക്കും. കൂടാതെ കൊറോണ ബാധിത പ്രദേശങ്ങൾ റെഡ്, ഓറഞ്ച്, ഗ്രീൻ എന്നി സോണുകളായി തിരിച്ചു ഇളവുകൾ നൽകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.