പ്രോട്ടോകോൾ പാലിക്കാതെ രോഗിയുടെ സംസ്കാരം: മൂന്ന്പേർക്ക് കോവിഡ് പിടിപെട്ടു

തമിഴ്നാട്ടിൽ പ്രോട്ടോകോൾ പാലിക്കാതെ കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് വൈറസ് സ്ഥിതീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളാണ് ഇവർ മൂന്ന് പേരും. മുൻ മന്ത്രിയടക്കം സംസ്കാര ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തതായി പറയുന്നു. കൂടാതെ ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായഅസ്ഥിരോഗ വിദഗ്ധനായ ഡോക്ടർ കഴിഞ്ഞ ദിവസം ചെന്നൈയിൽ മരിച്ചിരുന്നു. ഇയാൾക്കും കോവിഡ് വൈറസ് സ്ഥിതീകരിച്ചു.

ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ ഡോക്ടർ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. കൊറോണ വൈറസ് രോഗിയെ ചികില്സിച്ചതിലൂടെയാണ് ഡോക്ടർക്കും വൈറസ് പിടിപെട്ടത്. നിലവിൽ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 11439 പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. 377 പേർ മരിക്കുകയും 1306 പേർക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.