Thursday, March 28, 2024
-Advertisements-
KERALA NEWSറോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ പോലീസ് വാഹനം ഇടിച്ച് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ പോലീസ് വാഹനം ഇടിച്ച് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

വാഷിങ്ടൺ : പോലീസ് വാഹനം ഇടിച്ച് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശിനിയും യുഎസ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിദ്യാർത്ഥിനിയുമായ ജാൻവി കൻന്ദുല (23) ആണ് മരിച്ചത്. കഴഞ്ഞദിവസം രാത്രി യുഎസ് പോലീസിന്റെ പെട്രോളിംഗ് വാഹനം ഇടിച്ച് തെറിപ്പിച്ച ജാൻവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോമസ് സ്ട്രീറ്റിന് സമീപത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ജാൻവിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒന്നിലധീകം മാരകമായ മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം അരമഭിച്ചു.

English Summary : indian origin woman hit by police vehicle in us

-Advertisements-