Monday, June 24, 2024
-Advertisements-
INTERNATIONAL NEWSഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

chanakya news

ടെഹ്‌റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. അപകടത്തിൽ ഇബ്രാഹീം റെയ്‌സിക്കൊപ്പം സഞ്ചരിച്ച സംഘത്തിലെ എല്ലവരും മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽപെട്ട ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചു.

ഇന്നലെയാണ് അപകടം നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും ഹെലികോപ്ടറിലുണ്ടായിരുന്നു. അപകടം നടന്ന് പതിനാല് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്ത് എത്താനായത്.

തുർക്കിയുടെ ഡ്രോൺ സംഘമാണ് അപകടത്തിൽപെട്ട ഹെലികോപ്റ്റർ കണ്ടെത്തിയത്. മലയിടുക്കുകളിൽ തട്ടിയാണ് ഹെലികോപ്ടർ അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഹെലികോപ്റ്റർ സംഘമാണ് ഇബ്രാഹീം റെയ്‌സിക്കൊപ്പമുണ്ടായത് അതിൽ രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമാണ്.

English Summary : iranian president ebrahim raisi killed in helicopter crash