പലസ്തീൻ റോക്കറ്റ് ആക്രമണത്തെ നിഷ്പ്രഭമാക്കിയ ഇസ്രയേലിന്റെ അയൺ ഡോം എന്ന സൂപ്പർ ഹീറോ

പലസ്തീൻ ഇസ്രായേലിന് നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തെ ചേറുത്ത് തോൽപ്പിച്ചത് അയൺ ഡോം എന്ന സാങ്കേതിക വിദ്യ. നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് മണിക്കൂറിൽ ഇരുന്നൂറിലധീകം റോക്കറ്റുകളാണ് പാലസ്തീൻ ഇസ്രായേലിന് നേരെ തൊടുത്ത് വിട്ടത് എന്നാൽ അയൺ ഡോം എന്ന സാങ്കേതികവിദ്യ റോക്കറ്റിനെ ആകാശത്ത് വച്ച് തന്നെ നിർവീര്യമാക്കും. എഴുപത് കിലോമീറ്റർ ദൂര പരിധിയിൽ ഉള്ള ധാരാളം റോക്കറ്റുകളെ ഒരു നിമിഷം കൊണ്ട് തകർക്കാൻ അയൺ ഡോമിന് സാധിക്കും. റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റമാണ് ഈ ആധുനിക സംവിധാനം നിർമ്മിച്ചത്.


ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കുമെന്നതാണ് അയൺ ഡോം ന്റെ ഏറ്റവും വലിയ പ്രത്യേകത. അതിർത്തികളിൽ സ്ഥാപിച്ച റഡാറുകൾ നിയന്ത്രണ രേഖ ലംഘിച്ച് എത്തുന്ന റോക്കറ്റിനെ കണ്ടെത്തി അയൺ ഡോം ന് കൈമാറുന്നു. റഡാറിൽ നിന്നുള്ള കൃത്യമായ വിവരം അനുസരിച്ച് റോക്കറ്റിന് നേരെ മിസൈൽ ഉപയോഗിച്ച് തകർക്കുന്നു. കണ്ണ് അടച്ച് തുറക്കുമ്പോഴേക്കും ശത്രു രാജ്യത്തിൻറെ റോക്കറ്റ് ആകാശത്ത് തന്നെ കത്തിയമരും.


ഇസ്രായേലാണ് ആദ്യമായി ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്. 2011-12 ൽ നടന്ന പലസ്തീൻ അക്രമണത്തിനെതിരെയാണ് ആദ്യമായി ഇസ്രായേൽ അയൺ ഡോം പരീക്ഷിച്ചത്. അമ്പതിനായിരം ഡോളർ ആണ് അയൺ ഡോമിന്റെ വില.