തന്നെ എയ്ഡ്‌സ് രോഗിയെപോലെയാണ് ചിലർ കണ്ടിരുന്നത് ; പ്രണയം തകർന്നതിനെ കുറിച്ച് ജ്വൽ മേരി

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ അവതരികയായെത്തി പിന്നീട് മലയാള ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ജൂവൽ മേരി. 2015ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഉട്ടോപ്പിയയിലെ രാജാവ് എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച താരം 2016 ലെ പത്തേമാരി എന്ന ചിത്രത്തിൽ മമൂട്ടിയുടെ ഭാര്യ നളിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായി. പിന്നീട് ഒരേ മുഖം, തൃശൂവപേരൂർ ക്ലിപ്തം,ഞാൻ മേരിക്കുട്ടി,പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

നിരവധി ടെലിവിഷൻ പരിപാടികളിലും അവാർഡ് വേദികളിലും അവതാരികയായിയെത്താറുള്ള താരം മികച്ച അവതാരിക കൂടിയാണ്. 2015 ലാണ് ടെലിവിഷൻ നിർമ്മാതാവായ ജെൻസൺ സക്കറിയയുമായുള്ള താരത്തിന്റെ വിവാഹം. ഇപ്പോഴിത തനിക്കുണ്ടായിരുന്ന പ്രണയവും അത് തകരാനുള്ള കാരണവും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടനെ ഇഷ്ട്ടമായിരുന്നെന്നും അയാളുടെ പിറകെ കുറേ താൻ നടന്നിട്ടുണ്ടെന്നും എന്നാൽ അയാൾക്ക് ഒരു കാമുകി ഉണ്ടെന്ന് ഒരുപാട് നാളുകൾക്ക് ശേഷമാണ് മനസിലായത്. പിന്നീട് അങ്ങോട്ട് താൻ മാനസികമായി വല്ലാതെ തളർന്നു പോയെന്നും താരം പറയുന്നു.

Advertisements

തനിക്ക് എയിഡ്സ് ബാധിച്ചപോലെയായിരുന്നു എല്ലാവരും തന്നെ കണ്ടതെന്നും ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കേണ്ടിവന്നിട്ടുണ്ടെന്നും താരം പറയുന്നു. ഈ കാരണം കൊണ്ട് തനിക്ക് സ്കൂൾ തന്നെ മാറേണ്ടി വന്നു. തനിക്കുണ്ടായിരുന്ന പ്രണയം തകരാൻ കാരണം അദ്ദേഹത്തിന് തന്റേടം ഇല്ലാത്തത് കൊണ്ടായിരുന്നു. തനിക്കുള്ള ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും നാലിലൊന്നു പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ആയിരുന്നു അയാൾ തന്നെ തേച്ചിട്ടുപോയതെന്നും താരം പറയുന്നു.

English Summary : jewel mary about his love

Advertisements

- Advertisement -
Latest news
POPPULAR NEWS