Thursday, April 25, 2024
-Advertisements-
ENTERTAINMENTCinemaവിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം സുകന്യയ്ക്ക് ഒരു മന്ത്രിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നു, ഈ ബന്ധമാണ് അവരുടെ...

വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം സുകന്യയ്ക്ക് ഒരു മന്ത്രിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നു, ഈ ബന്ധമാണ് അവരുടെ കരിയർ ഇല്ലാതെയാക്കിയത് ; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ

chanakya news
-Advertisements-

ഒരു കാലത്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സുകന്യ. മറക്കാനാവാത്ത നിരവധി ചിത്രങ്ങളാണ് താരം പ്രേക്ഷർക്ക് സമ്മാനിച്ചത്. സാഗരം സാക്ഷി, തൂവൽ കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്‌, ചന്ദ്രലേഖ, നോട്ടുബുക്ക്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുനിരനായകന്മാരായ മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവരോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.1992 ലെ അപാരത എന്ന ചിത്രത്തിലൂടെ റഹ്മാന്റെ നായികയായിട്ടായിരുന്നു സുകന്യ മലയാളത്തിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്

തമിഴ് ചലച്ചിത്രമേഘലയിലും അറിയപ്പെടുന്ന നായികയായി മാറുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയാണ് താരം. 2002 ൽ ആയിരുന്നു അമേരിക്കയിൽ ജോലിചെയ്യുന്ന ശ്രീധറുമായുള്ള താരത്തിന്റെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽനിന്നും മാറിനിന്ന സുകന്യ പിന്നീട് കുറച്ചു വര്ഷങ്ങള്ക്കുശേഷം വിവാഹ ബന്ധം വേർപെടുത്തുകയും വീണ്ടും സിനിമയിൽ സജീവമാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിവാഹ ബന്ധം വേര്പിരിഞ്ഞതിനുശേഷം സുകന്യയ്ക്ക് മറ്റൊരു വ്യക്തിയുമായി രഹസ്യബന്ധമുണ്ടായിരുന്നവെന്ന് പറയുകയാണ് മാധ്യമ പ്രവർത്തകനായ ബെയിൽവാൻ രംഗനാഥ് പറയുന്നത്. ജയലളിത മന്ത്രിസഭയിലെ ഒരു മന്ത്രിയുമായിട്ടാണ് സുകന്യയ്ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നത്. ആ വ്യക്തി ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമാണ്. ഈ സംഭവം താരത്തിന്റെ കരിയാറിനെപോലും ബാധിച്ചുവെന്ന് രംഗനാഥ് പറയുന്നു.

സിനിമയിൽ അതികം ഗോസിപ്പുകളൊന്നും കേൾകാത്ത താരമാണ് സുകന്യ. അതുകൊണ്ട് തന്നെ ഈ കാര്യം അറിഞ്ഞതോടുകൂടി സിനിമയിൽ അവരുടെ മാർക്കറ്റ്തന്നെ കുറഞ്ഞുവെന്ന് രംഗനാഥ് പറയുന്നു. താരമായി മാറിക്കഴിഞ്ഞാൽ പിന്നെ അവർക്കു ചുറ്റും പരിചാരകർ ഉണ്ടാകും. അതുപോലെതന്നെയായിരുന്നു സുകന്യയുടെ ജീവിതത്തിലും. എന്നാൽ വിവാഹശേഷം അമേരിക്കയിൽ എത്തിയ താരത്തിന് എല്ലാകാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. പഴയതുപോലെ ആഡംബര ജീവിതം തുടരാൻ അവർക്ക് സാധിച്ചില്ല. ഒപ്പം ഭർത്താവിൽനിന്നും മോശം അനുഭവങ്ങളും നേരിടേണ്ടി വന്നു. തുടർന്ന് വിവാഹമോചനം നേടുകയിരുന്നുവെന്ന് രംഗനാഥ് പറയുന്നു.

English Summary : journalist ranganath about actress sukanya

-Advertisements-