മലദ്വാരത്തില്‍ സ്വർണ്ണം ഒളിപ്പിച്ച് കടത്തി; സ്‌ത്രീയുൾപ്പടെ രണ്ട് പേര് പിടിയിൽ

കണ്ണൂര്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണമാണ് കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും
പിടിക്കൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് റാഫി, ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 2360 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മുഹമ്മദ് റാഫിയില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാര്‍ വാഷറിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വര്‍ണം. അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ആയിഷയില്‍ നിന്ന് 1432 ഗ്രാം സ്വര്‍ണം പിടിച്ചു. മിശ്രിത സ്വര്‍ണം ആറുക്യാപ്‌സ്യൂലുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

  പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

Latest news
POPPULAR NEWS