ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കുമെന്ന് പ്രിയ വർഗീസ്

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ യുജിസി മാനദണ്ഡങ്ങൾ മറികടന്ന് നേടിയ നിയമനം കോടതി റദ്ദ് ചെയ്തതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കുമെന്ന് പ്രിയ വർഗീസ് പോസ്റ്റിൽ പറയുന്നു. 2012 ൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ചെയ്ത ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസർ ആകാൻ പുതിയ നിയമം തേടി പോകേണ്ട ആവിശ്യമില്ലെന്നും പ്രിയ വർഗീസ് പറയുന്നു.

ഇപ്പോൾ നടക്കുന്നത് പ്രിയ വർഗീസും ജോസഫ് സക്കറിയയും തമ്മിൽ ഒരു അപ്പക്കഷ്ണത്തിനുള്ള പോര് മാത്രമാണെന്നും അതിൽ തന്റെ ഭർത്താവ് കെകെ രാഗേഷിന്റെ പേര് ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും. കെകെ രാഗേഷും താനും അച്ഛൻ മകൾ ബന്ധമില്ലെന്നും ഒന്നിച്ച് ജീവിക്കാം എന്ന കരാർ മാത്രമേ ഞങ്ങൾ തമ്മിലുള്ളെന്നും ഞങ്ങൾ പിരിഞ്ഞാലോ രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ തീരുന്ന വാദം മാത്രമേ ഉള്ളെന്നും പ്രിയ വർഗീസ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.