തൂക്കുപാലം തകർന്ന് വീണപ്പോൾ കൂടെ നിന്നത് ജനങ്ങൾ മറന്നില്ല ; മോർബി മണ്ഡലത്തിൽ കാന്തിലാൽ അമൃതിക്ക് മുന്നേറ്റം

അഹമ്മദാബാദ് : തൂക്കുപാലം തകർന്ന് വീണ് 130 പേർക്ക് ജീവൻ നഷ്ടപെട്ട മോർബി മണ്ഡലം ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയയെ കൈവിട്ടില്ല. തൂക്ക് പാലം തകർന്നപ്പോൾ കൈമെയ് മറന്ന് പുഴലിറങ്ങിയ കാന്തിലാൽ മൂവായിരം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിംഗ് എംഎൽഎ ബ്രിജേഷ് മെർജെയ്ക്ക് പകരം അപകട സമയത്ത് ജനങ്ങൾക്കൊപ്പം നിന്ന കാന്തിലാലിന് ബിജെപി സീറ്റ് നൽകുകയായിരുന്നു.

  കാമുകിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം ; എൻജിനീയറിങ് വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച പാലത്തിന്റെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ഒക്ടോബർ 26 ന് ജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു. എന്നാൽ ഒക്ടോബർ 30 ന് പാലം തകർന്ന് വീഴുകയായിരുന്നു. പാലം തകർന്ന് വീണപ്പോൾ പുഴയിലേക്ക് ചാടി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കാന്തിലാലിനെ ജനങ്ങളും കയ്യൊഴിഞ്ഞില്ല.

Latest news
POPPULAR NEWS