ENTERTAINMENTമാമനോട് ഒന്നും തോന്നല്ലേ മക്കളെ ; കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ അർജുൻ രത്തൻ...

മാമനോട് ഒന്നും തോന്നല്ലേ മക്കളെ ; കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ അർജുൻ രത്തൻ വിവാഹിതനായി

chanakya news

കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിനിയായ ശിഖയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ശിഖയും അർജുനും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

- Advertisement -

എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. റിട്ടേഡ് നേവൽ ബേസ് ഉദ്യോഗസ്ഥനാണ് അച്ഛൻ, സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് അർജുൻ ആദ്യമായി കരിക്ക് വെബ് സീരിസിൽ എത്തുന്നത്. കരിക്ക് സീരീസുകളിൽ മികച്ച അഭിനയം കാഴ്ച വെച്ച അർജുൻ പിന്നീട് കരിക്കിന് വേണ്ടി തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു.

- Advertisement -

വെബ് സീരിസ് അഭിനയത്തിന് പുറമെ അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് എന്ന കാളിദാസ് ജയറാമിന്റെ ചിത്രത്തിലും ട്രാൻസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.