കാസർഗോഡ് : ബേഡകം കുണ്ടംകുഴിയിൽ അമ്മയേയും, മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച പന്ത്രണ്ടുവയസുകാരി ശ്രീനന്ദയുടെ കഴുത്തിൽ കയർ ചുറ്റി മുറുക്കിയ പാടുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കുണ്ടംകുഴി സ്വാദേശിനി നാരായണിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും മകൾ ശ്രീനന്ദയെ കടപ്പ് മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭർത്താവ് ഊട്ടിയിൽ പോയപ്പോഴാണ് സംഭവം നടന്നത്.
അതേസമയം ശ്രീനന്ദയ്ക്ക് അമ്മ നാരായണി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതായും തുടർന്ന് മരണവെപ്രാളത്തിൽ നിലവിളിക്കാൻ ശ്രമിച്ച ശ്രീനന്ദയുടെ കഴുത്തിൽ കയർ ചുറ്റി കൊലപ്പെടുത്തിയതാണെന്നുമാണ് നിഗമനം. ശ്രീനന്ദയുടെ വായിൽ നിന്നും നുരയും പതയും വന്നതുമായും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നാരായണിയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുക്കും.
നാരായണി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായാണ് വിവരം. മരണത്തിന് പിന്നിലുള്ള സാഹചര്യം വ്യക്തമല്ല. നാരായണിക്ക് കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് അയൽവാസികൾ പറയുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭർത്താവ് ചന്ദ്രൻ ഊട്ടിയിൽ പോയപ്പോഴാണ് സംഭവം നടന്നത്.
English Summary : kasaragod kundamkuzhi srinanda death update