Monday, January 13, 2025
-Advertisements-
KERALA NEWSKasaragod Newsകാസർഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം കവർന്നു

കാസർഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം കവർന്നു

chanakya news

കാസർഗോഡ് : ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പോയി സ്വർണാഭരണം മോഷ്ടിച്ചതായി പരാതി. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ കത്തിലുണ്ടായിരുന്ന സ്വർണ കമ്മലാണ് മോഷണം പോയത്. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : kasaragod ten year old girl was kidnapped while she was sleeping