Monday, June 24, 2024
-Advertisements-
KERALA NEWSKasaragod Newsതൃക്കരിപ്പൂരിൽ ഓഹരി വിപണിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

തൃക്കരിപ്പൂരിൽ ഓഹരി വിപണിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

chanakya news

കാസർഗോഡ് : തൃക്കരിപ്പൂരിൽ ഓഹരി വിപണിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. തൃക്കരിപ്പൂർ കൈക്കോട്ട് കടവ് സ്വദേശിനി ഫർഹത്ത് ഷിറിൻ (31) ആണ് അറസ്റ്റിലായത്. മുഹമ്മ സ്വദേശിയായ സിറിൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായത്.

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നാകാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷം രൂപയാണ് ഫർഹത്ത് ഷിറിൻ സിറിൽ ചന്ദ്രന്റെ പക്കൽ നിന്നും തട്ടിയെടുത്തത്. ഗുജറാത്ത് സ്വദേശിനി ഉൾപ്പടെയുള്ളവരാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചില്ലെന്ന് മനസിലാക്കിയ സിറിൽ ചന്ദ്രൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഗുജറാത്ത് സ്വദേശിനിയുടെ അകൗണ്ടിൽ അയച്ച നാല് ലക്ഷം രൂപ ഫർഹത്ത് ഷിറിന്റെ അകൗണ്ടിൽ അയച്ച് കൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. ആറ് പേരടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

English Summary : Kasaragod woman arrested for share market fraud