Monday, June 24, 2024
-Advertisements-
KERALA NEWSKasaragod Newsഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ/ഡിപ്പിച്ച കേസിലെ പ്രതി സലീമിനെ ആന്ധ്രാപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു

ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ/ഡിപ്പിച്ച കേസിലെ പ്രതി സലീമിനെ ആന്ധ്രാപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു

chanakya news

കാസർഗോഡ് : ഹൊസ്ദുർഗിൽ പത്ത് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതിന് ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കാസർഗോഡ് സ്വദേശി പിഎ സലിം (33) ആണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിവസം മുൻപാണ് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി കടന്ന് കളഞ്ഞത്.

പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനെ തുടർന്ന് പോലീസ് അന്വേഷണം വഴിമുട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതി ആദ്യമായി വീട്ടിലേക്ക് വിളിക്കുകയും ആ നമ്പർ കണ്ടെത്താൻ പൊലീസിന് സാധിക്കുകയും ചെയ്തതോടെയാണ് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം പോലീസിന് കണ്ടെത്താനായത്. ഇയാൾ അതിർത്തി കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താനായിരുന്നില്ല.

കർണാടക ,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി വീട്ടിലേക്ക് വിളിച്ച ഫോൺ നമ്പർ ട്രേസ് ചെയ്താണ് പോലീസ് ആന്ധ്രയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. മെയ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

English Summary : kasargod child abuse case accused arrested