Tuesday, April 16, 2024
-Advertisements-
ENTERTAINMENTപണ്ടൊക്കെ ഒരു ഓളത്തിനങ്ങ് പോകുമായിരുന്നു, ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്, ജീവിതത്തിലെ നല്ല കാലങ്ങൾ നഷ്ടപ്പെട്ടു...

പണ്ടൊക്കെ ഒരു ഓളത്തിനങ്ങ് പോകുമായിരുന്നു, ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്, ജീവിതത്തിലെ നല്ല കാലങ്ങൾ നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് കാവ്യാമാധവൻ

chanakya news
-Advertisements-

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇവർ ഒരുമിക്കുകയായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ വിവാഹ ജീവിതത്തിൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിലൊന്നും തകരാതെ മക്കൾ മീനാക്ഷിക്കും മഹാലക്ഷ്മിക്കു മൊപ്പം സന്തോഷകരമായ ജീവിതത്തിലൂടെയും ഇരുവരും കടന്നുപോകുന്നത്. വിവാഹത്തെ തുടർന്ന് കാവ്യ സിനിമയിലോ പൊതുവേദികളിലോ സോഷ്യൽ മീഡിയയിലോ സജീവമായിരുന്നില്ല. ഇപ്പോഴിതാ കാവ്യ മാധവനും ദിലീപും ശബരി സെൻട്രൽ സ്കൂളിൽ ആനുവൽ സെലിബ്രേഷന് എത്തിയിരിക്കുകയാണ്. അവിടെ വച്ച് കാവ്യ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വയറാലായി മാറിയിരിക്കുന്നത്.

താൻ ഇവിടെ ഗസ്റ്റ്‌ ആയി വന്നത് അപ്രതീക്ഷിതമായിട്ടാണ്. തന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഭാഗ്യമുള്ള കാര്യമാണ്. കാരണം കുറേ വർഷങ്ങൾക്ക് ശേഷമാണ് താൻ ഇതുപോലെ ഒരു പൊതുവേദിയിൽ നിൽക്കുന്നതെന്ന് താരം പറയുന്നു. മൈക്കിന് മുന്നിൽ സംസാരിക്കുന്നത് പോലും കുറേ കാലത്തിനു ശേഷമാണ്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുവായിരുന്നു. എന്തെങ്കിലൊക്കെ പറയാമായിരുന്നു. ഇപ്പോൾ തനിക്ക് പ്രസംഗിക്കാനൊന്നും അറിയില്ല. ഇപ്പൊ തെറ്റി പോയ പേടിയാണ്. നാളെ ട്രോളുകൾ വാങ്ങിക്കണം ഇത് നാളെ ഏത് തരത്തിലാണ് യൂട്യൂബിൽ വരുന്നത് എന്നുകൂടി പേടിക്കണം. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നതാണ് ഏറ്റവും നല്ലത്. പക്ഷെ ഇവിടെ തനിക്ക് പാരയായത് ഭർത്താവാണെന് കാവ്യ പറയുന്നു.

താൻ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് സ്കൂൾ കാലഘട്ടമാണെന്ന് താരം പറയുന്നു.നമ്മൾ ഏറ്റവും കൂടുതൽ സുരക്ഷിതരായി ഇരിക്കുന്നതും അപ്പോഴാണ്. ആ സമയത്താണ് നമ്മൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുന്നത്. പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതും പ്ലാൻ ചെയ്യുന്നതോന്നുമല്ല ജീവിതത്തിൽ നടക്കുന്നതെന്ന് കാവ്യ പറയുന്നു. പെട്ടന്നുള്ള ദിലീപിന്റെ ഇടപെടൽ മൂലമായിരുന്നു അപ്രതീക്ഷിതമായി കാവ്യ പ്രസംഗിച്ചത്

English Summary : kavya madhavan latest speech

-Advertisements-