നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രങ്ങൾ വൈറൽ ആയിക്കഴിഞ്ഞു.15വർഷത്തെ പ്രണയം പൂവണിഞ്ഞു കൊണ്ടാണ്കീ ർത്തിയും ആന്റണിയും വിവാഹിതരായത്
പരമ്പരാഗത രീതിയിലാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മഞ്ഞയില്‍ പച്ച ബോർഡറുള്ള പട്ട് പുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡിഷണല്‍ ആഭരണങ്ങളും ധരിച്ച് തമിഴ് സ്റ്റൈല്‍ വധു സ്റ്റൈല്‍ ആയിരുന്നു.
15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവൻ സമയ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസ് എന്നാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആന്റണി.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായെത്തുന്നത്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമയിൽ തിരക്കുള്ള താരമാണ്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.
കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ‘റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ ‘ബേബി ജോണ്‍’ എന്ന സിനിമ പൂര്‍ത്തിയാക്കി. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.
Actress Keerthy Suresh got married. The groom is Antony Thattil.