സാമൂഹിക പെൻഷൻ രണ്ടായിരം രൂപയാക്കി വർദ്ധിപ്പിക്കില്ല, ആറുമാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കും

-Advertisements-

തിരുവനന്തപുരം : സാമൂഹിക ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കി വർദ്ധിപ്പിക്കില്ല. 2024 കേരള ബജറ്റിൽ ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് നേരത്തെ പ്രചാരണം നടന്നിരുന്നു. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിൽ ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ആറു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനുള്ള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ നൽകുന്നത് ഇത് രണ്ടായിരം രൂപയാക്കി വർദ്ധിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

കേന്ദ്രസർക്കാർ പണം നല്കാത്തതിനാലാണ് പെൻഷൻ വിതരണം മുടങ്ങിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ആറു മാസമായി പെൻഷൻ വിതരണം മുടങ്ങികിടക്കുകയാണ്.

English Summary : kerala budget 2024 pension