Thursday, October 10, 2024
-Advertisements-
KERALA NEWSരാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ കടത്ത് നടക്കുന്നത് കേരളത്തിൽ ; കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത്

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ കടത്ത് നടക്കുന്നത് കേരളത്തിൽ ; കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത്

chanakya news

ന്യുഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ കടത്ത് നടക്കുന്നത് കേരളത്തിലെന്ന് റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2021 ൽ രണ്ട് ലക്ഷത്തോളം കിലോഗ്രാം സ്വർണമാണ് കേരളത്തിലൂടെ കടത്തുന്നതിനിടയിൽ പിടികൂടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2022 ൽ രണ്ടര ലക്ഷം കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ആയിരം കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കേരളം കഴിഞ്ഞാൽ മഹാരഷ്ട്രയും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു.

English Summary : Kerala has the most gold smuggling in the country; The report of the Union Ministry of Finance is out