Friday, March 29, 2024
-Advertisements-
KERALA NEWSഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെയ്ക്കാൻ നിർദേശിച്ച വൈസ് ചാൻസിലർമാരിൽ ഒരാളുടെ നിയമനം ഹൈക്കോടതി റദ്ധാക്കി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെയ്ക്കാൻ നിർദേശിച്ച വൈസ് ചാൻസിലർമാരിൽ ഒരാളുടെ നിയമനം ഹൈക്കോടതി റദ്ധാക്കി

chanakya news
-Advertisements-

എറണാകുളം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെയ്ക്കാൻ നിർദേശിച്ച വൈസ് ചാൻസിലർമാരിൽ ഒരാളുടെ നിയമനം ഹൈക്കോടതി റദ്ധാക്കി. കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസിലരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എറണാകുളം സ്വദേശികളായ ഡോ കെകെ വിജയൻ ഡോ സദാശിവൻ എന്നിവരുടെ ഹർജിയിലാണ് നടപടി.

കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസിലർ ഡോ കെ റിജി ജോണിനെ നിയമിച്ചത് യുജിസി യുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് എറണാകുളം സ്വദേശികൾ നൽകിയ ഹർജിയിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിയമനം റദ്ധാക്കിയത്. നേരത്തെ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ട വൈസ് ചാൻസിലർമാരിൽ ഒരാളാണ് ഡോ കെ റിജി ജോൺ.

കേരള ഫിഷറീസ് സർവകലാശാലയിൽ വൈസ് ചാൻസിലർ ആകുന്നതിന് യുജിസിയുടെ ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും സർവ്വകലാശാലയിൽ പ്രൊഫസറായി പത്ത് വർഷത്തെ പ്രവർത്തി പരിചയം ആവിശ്യമാണ്. എന്നാൽ ഈ മാനദണ്ഡം മറികടന്നാണ് നിയമനം നടന്നത്. കൂടാതെ റിജി ജോണിനെ തിരഞ്ഞെടുത്തത് യുജിസി നിർദേശിക്കുന്ന സെലക്ഷൻ കമ്മിറ്റി അല്ലെന്നും ഹർജിയിൽ പറയുന്നു.

-Advertisements-