പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള യുജിസി യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടിയതിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. നിയമനത്തിനെതിരെ വന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള യുജിസി യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

യുജിസി യുടെ മാനദണ്ഡങ്ങൾ മറികടന്ന് കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും എട്ട് വർഷത്തെ അധ്യാപന പ്രവർത്തി പരിചയമാണ് യോഗ്യതയെന്നും അത് ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന പ്രവർത്തന പരിചയമാണെന്നും കോടതി പറഞ്ഞു. മറ്റെന്തെങ്കിലും പദവികളിൽ ഇരുന്ന് നേടിയ പ്രവർത്തനങ്ങളെ അധ്യാപന പ്രവർത്തി പരിചയമായി കണക്കാക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.

നിലവിൽ പ്രസ്തുത തസ്തികയിലേക് അപേക്ഷിക്കാൻ പോലും പ്രിയ വർഗീസിന് യോഗ്യതയില്ലെന്നും പരാതിക്കാർ ഉന്നയിച്ച നാല് വർഷത്തെ പ്രവർത്തി പരിചയം പോലും പ്രിയ വർഗീസിന് ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയയാണ് പ്രിയ വർഗീസിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രിയ വർഗീസിനെക്കാൾ റിസർച് സ്കോറുള്ള ജോസഫ് സക്കറിയയെ മറികടന്നാണ് അഭിമുഖത്തിന് ശേഷം കെകെ രജീഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് നിയമനം നൽകിയത്. എന്നാൽ നിയമന ഉത്തരവ് ഗവർണറും സർവകലാശാല ചാൻസിലറുമായ ആരിഫ് മുഹമ്മദ്ഖാൻ മരവിപ്പിച്ചിരുന്നു.