ലോക്ക് ഡൗൺ: ഇളവുകളുടെ കാര്യത്തിൽ കേന്ദ്രനിർദേശം പാലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ ഇളവുകളുടെ കാര്യത്തിൽ കേന്ദ്ര നിർദേശങ്ങൾ പാലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കാർഷിക, മത്സ്യ മേഖലകളിൽ ഇളവുകൾ നൽകും. ആരോഗ്യ വകുപ്പിന്റെ പൂർണ്ണ നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകൾ അനുവദിക്കുകയുള്ളൂ. കൂടാതെ പരിമിതമായ രീതിയിലുള്ള ജീവനക്കാരെ കൊണ്ട് ഓഫിസുകൾ പ്രവർത്തിക്കാനുമുള്ള തീരുമാനം എടുത്തിട്ടുണ്ട്.

ഏപ്രിൽ ഇരുപതിന്‌ ശേഷം മാത്രമേ ഇളവുകൾ നിലവിൽ വരികയുള്ളു. കൂടാതെ ഹോട്സ് സ്പോട്ടുകളുടെ കാര്യത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ചുള്ള കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തും. ജില്ലകൾക്ക് പകരമായി പല മേഖലകളായി തിരിയ്ക്കുവാനുള്ള കാര്യത്തിൽ ആവശ്യമുന്നയിക്കും.