ഏപ്രിൽ 20 നു ശേഷം ബാർബർ ഷാപ്പുകൾ തുറക്കും ; ആഴ്ചയിൽ രണ്ട് ദിവസം തുറക്കാനാണ് അനുമതി

സംസ്ഥാനത്ത് ഏപ്രിൽ 20 നു ശേഷം ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകും. ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി നൽകുക. എന്നാൽ ബ്യുട്ടി പാർലറുകൾ തുറക്കാൻ അനുമതിയില്ല. ഏപ്രിൽ 20 വരെ കേന്ദ്രസർക്കാർ നിർദേശം കണക്കിലെടുത്ത് കടുത്ത നിയന്ത്രങ്ങൾ തുടരും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൊറോണ വൈറസ് കൂടുതൽ റിപ്പോർട്ട് ചെയ്തത്. അതിനാൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയിലാണ് ഉണ്ടാകേണ്ടത്. എന്നാൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഹോട്സ്പോട്ട് പട്ടികയിൽ കോഴിക്കോട് ഗ്രീൻ സോണിലും ഒരു രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഇത് അശാസ്ത്രീയമാണ് എന്നും കേന്ദ്രസർക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.