ജനങ്ങളെ ഭീതിയിലാക്കിയ ബ്ലാക്ക് മാൻ പിടിയിൽ ; ആയുധങ്ങങ്ങൾ കണ്ട് പോലീസ് പോലും ഞെട്ടി

കേരളം കുറച്ചുനാളായി കൊറോണക്ക് ഒപ്പം ചർച്ച ചെയ്യുന്ന വിഷയമാണ് ഗ്രാമങ്ങളിൽ ഭീതി പടർത്തുന്ന ബ്ലാക്ക് മാൻ എന്ന രൂപം. കോഴിക്കോട് അസമയങ്ങളിൽ കറങ്ങി നടന്ന രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രിയിൽ വീടിന് നേരെ കല്ല് എറിയുക, വീടിന്റെ വാതിലുകളിലും അടിക്കുക തുടങ്ങി നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്.

പാലാഴി ജംഗ്ഷനിൽ നിന്നും നാട്ടുകാർ പിടികൂടിയ കോട്ടൂളി പറയാഞ്ചേരി മേലെ മനയോത്ത് നന്ദുവിനെയാണ് പൊലീസിന് കൈമാറിയത്. പോലീസ് സ്ഥലത്ത് എത്തി യുവാവിന്റെ വീട് പരിശോധിച്ചപ്പോൾ ബ്ലാക്‌മെന്റെ മുഖം മൂടി, വസ്ത്രങ്ങൾ, കോട്ട് എന്നിവ പോലീസ് കണ്ടെത്തി, വീട്ടുകാരുമായി പിണങ്ങിയ നന്ദു വാടക വീട്ടിലാണ് കഴിയുന്നത്.

ലോക്ക് ഡൌൺ തെറ്റിച്ച കേസിൽ നന്ദുവിന് എതിരെ കേസ് എടുത്ത പോലീസ് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. വീടിന് നേരെ അക്രമം സ്ഥിരം സംഭവമായപ്പോൾ പോലീസ് നൈറ്റ്‌ പ്രടോളിങ്ങും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആയുധങ്ങൾ അടക്കം ബേപ്പൂരിൽ നിന്നും പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. സിമെന്റ് കത്തി, പ്ലാസ്റ്റിക് പാമ്പ് തുടങ്ങിയ യുവാവിൽ കണ്ടതും പൊലീസിന് ആശയ കുഴപ്പം ഉണ്ടാക്കി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.