പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നുള്ള നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്തു വീടിന് പുറത്തിറങ്ങുന്നവർ നിര്ബന്ധമായും മാസ്ക് ധരിക്കണമെന്നുള്ള നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തിറങ്ങുന്നവർ ഇത് നിര്ബന്ധമായും പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും സാനിറ്റൈസറും കൈ കഴുകാനുള്ള സംവിധാനവും എല്ലായിടങ്ങളിലും ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മാസ്ക് നിർബന്ധമായും ധരിക്കുന്ന രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുകൾ ഉണ്ടെന്നും ഇത്തരം സാഹചര്യം കണക്കിലെടുത്തു എല്ലാവരും ഇത് പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.