പോലീസിന്റെ ഡ്രോൺ കണ്ട് മുണ്ടും പറിച്ചു ഓടിയ യുവാക്കളുടെ ചിരിപ്പിക്കുന്ന വീഡിയോയുമായി കേരള പോലീസ്

ത്രിശൂർ: രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി കൂട്ടം കൂടി നിൽക്കുന്നവരെയും മറ്റും പിടികൂടാനായി പലയിടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾക്ക് ചിരിക്കാനും രസിക്കാനുമുള്ള ഒരു വീഡിയോയാണ് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.

വി ഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ എന്ന ഗാനവും ഇട്ടുകൊണ്ടാണ് വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലാകുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു കഴിഞ്ഞു.