ജനൽ തകർത്ത് ഉറങ്ങി കിടന്ന യുവതിയുടെ മുഖത്തു ആസിഡ് ഒഴിച്ചു: സംഭവത്തിൽ ആദ്യഭർത്താവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുലർച്ചെ ഉറങ്ങിക്കിടന്ന യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. മംഗലാപുരം കാരമൂട്ടിലാണ് സംഭവം നടന്നത്. പുലർച്ചെ മൂന്ന് മണിയ്ക്ക് ജനൽ തകർത്ത് ആക്രമി ഉറങ്ങി കിടന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആദ്യ ഭർത്താവായ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആസിഡ് മുഖത്തു വീണതിനെ തുടർന്ന് പൊള്ളലേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.