സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി: കെ എം ഷാജി പോലീസിൽ പരാതി നൽകി

കോഴിക്കോട്: കെ എം ഷാജി എം എൽ എയ്ക്ക് നേരെ വധഭീഷണി ഉണ്ടെന്ന് ചൂണ്ടി കാട്ടികൊണ്ട് അദ്ദേഹം പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ കൂടി നിരവധി പേർ വധഭീഷണി നടത്തുന്നുവെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. സംഭവത്തിൽ വധഭീഷണിയുടെ സ്കീൻ ഷോട്ടുകൾ അടക്കം ഡി ജി പി ഓഫിൽ കെ എം ഷാജിയുടെ സെക്രട്ടറി നേരിട്ടെത്തി ഹാജരാക്കി. സംഭവത്തിൽ കോഴിക്കോട് ചേവായൂർ പോലീസ് എത്തി എം എൽ എയിൽ നിന്നും വിശദംശങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

വധഭീഷണി മൂലം എം എൽ എയ്ക്ക് സുരക്ഷ ഒരുക്കുമെന്നുമാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പോലീസിൽ പരാതിയും നൽകിയിരുന്നു. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരെ സർക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടികാട്ടി കെ എം ഷാജി ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് പരാതി നൽകിയത്.