കേരളം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു ; വിശദീകരണം തേടി കേന്ദ്രസർക്കാർ

സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നിർദേശം ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ കേരളം സർക്കാരിനോട് ആവശ്യപെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവിശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുകയാണ്.

കേന്ദ്രനിർദേശം ലംഘിച്ചാണ് കേരളം ഇളവുകൾ അനുവദിച്ചത്. ബാർബർ ഷോപ്, വർക്ക് ഷോപ്പ് എന്നിവ ഞായറാഴ്ചകളിൽ തുറക്കാൻ കേരളം ഇളവ് നൽകിയിരുന്നു. എന്നാൽ കേന്ദ്രനിർദേശത്തിൽ ഇത്തരമൊരു ഇളവില്ല എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇത് കൂടാതെ മറ്റ് ചില ഇളവുകൾ നൽകിയതായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

ഹോട്ടലുകളും മറ്റും തുറക്കാൻ അനുമതി നൽകിയത് ചട്ടലംഘനമാണ്. ഇത് കൂടാതെ ബസ് സർവീസ് നടത്താനുള്ള നീക്കവും, ഇരുചക്ര വാഹനങ്ങൾ നിരത്തിലിറക്കാനുള്ള ഇളവും മറ്റും കേന്ദ്രനിർദേശങ്ങളുടെ ലംഘനമാണ്. കേരളത്തിന്റെ വിശദീകരണം കിട്ടിയ ശേഷം മറ്റ് നടപടികൾ തീരുമാനിക്കും.