550 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റും സമൂഹ അടുക്കളയിലേക്ക് വേണ്ടുന്ന സാധനങ്ങളും വാങ്ങി നൽകി അഥിതി തൊഴിലാളിയായ ദേശ്‌രാജ്

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്ക് സർക്കാർ ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇതാ അതിഥി തെഴിലാളികൾ നന്ദി സൂചകമായി സമൂഹ അടുക്കളയിലേക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള കിറ്റും കൂടാതെ നാട്ടുകാർക്ക് പച്ചക്കറിയും വിതരണം ചെയ്തിരിക്കുകയുമാണ്. രാജസ്ഥാൻ സ്വദേശികളായ ദേശ്‌രാജ് ഗുർജറാണ് ഇത്തരത്തിൽ ഒരു നന്മ പ്രവർത്തി ഈ സാഹചര്യത്തിൽ ചെയ്തിരിക്കുന്നത്.

കുറ്റിയാടി കായക്കൊടിയിലുള്ള സമൂഹ അടുക്കളയിലേക്ക് 150 പേർക്കുള്ള ഭക്ഷ്യ കിറ്റും കൊയക്കൊടി പഞ്ചായത്തിലെ 550 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും വിതരണം ചെയ്തിട്ടുണ്ട് ദേശ്‌രാജ്. 16 വര്ഷത്തോളമായി സ്ഥലത്തു മാർബിൾ പണി ചെയ്തു ജീവിക്കുകയാണ് ഈ 32 കാരനായ ചെറുപ്പക്കാരൻ. നാട്ടിലേക്ക് അയച്ച പണത്തിന്റെ ബാക്കി തുക ഉപയോഗിച്ചാണ് കിറ്റ് വാങ്ങിയത്. അദ്ദേഹത്തിനൊപ്പം കിറ്റ് വിതരണത്തിനായി മറ്റു സുഹൃത്തുക്കളായ അതിഥി തൊഴിലാളികളും ഉണ്ടായിരുന്നു. ഇത്തരത്തിൽ ഇനിയും ആളുകളെ സഹായിക്കാൻ സന്നദ്ധരാണെന്നു ദേശ്രാജ് പറയുകയും ചെയ്തിട്ടുണ്ട്.